Monday, March 14, 2011


ചിറക്കല്‍ കുടുംബം

എന്റെ പേര് അബ്ദുല്‍ ഹമീദ് ചിറക്കല്‍. ജനനം തിരൂര്‍ താലൂക്കിലെ പൊന്‍മുണ്ടം പഞ്ചായത്തില്‍ ചിറക്കല്‍ തറവാട്ടില്‍. എന്റെ ചരിത്രം തുടങ്ങുന്നത് എന്റെ കുടുംബത്തില്‍ നിന്നാണ്. ചിറക്കല്‍ അതാണ് എന്റെ വീട്ടുപേര്. ചിറക്കല്‍ എന്നൊരു രാജകുടുംബം പണ്ട് കണ്ണൂരിലെ ഏതാനും പ്രദേശങ്ങള്‍ ഭരിച്ചിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. അവരുമായ എന്റെ കുടുംബത്തിന് വല്ല ബന്ധവുമുണ്ടോ എന്നെനിക്കറിയില്ല. ചിറക്കലും കേരളത്തിലെ ഏക മുസ്‌ലിം രാജകുടുംബമായ അറക്കലും വലിയ സൗഹൃദത്തിലായിരുന്നുവത്രെ.. സൗഹൃദവും സ്‌നേഹവും സമാധാനവും ലോകത്ത് അനുസ്യൂതം നിലനില്‍ക്കട്ടെ.
ഞാന്‍ ചരിത്രം എന്റെ കുടുംബത്തിന്റെ ചരിത്രം ആരംഭിക്കുകയാണ്. പുതിയ തലമുറക്ക് ഒരു കരുതലായി. എന്റെ കുടുംബ ചരിത്രത്തിന്റെ കിട്ടാവുന്ന ഉള്ളറകളിലേക്ക് ആഴിന്നിറങ്ങിക്കൊണ്ട്. എന്റെ ചരിത്രത്തിലെ തലമുറ ആരംഭിക്കുന്നത് ചിറക്കല്‍ സൈതാലിയില്‍ നിന്ന്. 

No comments:

Post a Comment